ഉദ്യോഗസ്ഥര്‍ക്കും കരാറുകാര്‍ക്കുമെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യാനും വിജിലന്‍സിന് മന്ത്രി നിര്‍ദേശം നല്‍കി. വെള്ളായാഴ്ച വൈകുന്നേരം സെക്രട്ടറിയറ്റിലെ അഗ്‌നി സുരക്ഷാ സംവിധാനങ്ങള്‍ പരിശോധിക്കാനെത്തിയ ഉദ്യോഗസ്ഥരാണ് കരാറുകാരില്‍ നിന്നും കൈക്കൂലി വാങ്ങിയത്. പൊതു മരാമത്ത് തിരുവനന്തപുരം ഇലക്ട്രിക്കല്‍ ഡിവിഷന്‍ എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ ഷഹന ബീഗമാണ് പരിശോധനയ്‌കെത്തിയത്. പരിശോധനയ്ക്ക് ശേഷം എഞ്ചിനീയറും ഒപ്പമുണ്ടായിരുന്ന െ്രെഡവര്‍ പ്രവീണും കൈക്കൂലി വാങ്ങിയ വിവരം മന്ത്രിക്ക് ലഭിച്ചു. 

ഇതേത്തുടര്‍ന്ന് ഈ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ആരോപണം ശരിയാണെന്ന് തെളിയുകയായിരുന്നു. കോണ്‍ട്രാക്ടര്‍ പണം എടുത്ത് എഞ്ചിനീയറുടെ കാറിനകത്ത് വെക്കുന്നതും െ്രെഡവര്‍ കൈക്കൂലി വാങ്ങുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായി. ഇതോടെയാണ് രണ്ട് പേരെയും മന്ത്രിയുടെ നിര്‍ദേശ പ്രകാരം സസ്‌പെന്റ് ചെയ്യുന്നത്. രണ്ട് ഉദ്യോഗസ്ഥരെ കൂടാതെ കരാറുകാരന്‍ സിജോയ്‌ക്കെതിരെയും കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് വിജിലന്‍സിന് മന്ത്രി നിര്‍ദേശം നല്‍കി. 

സസ്‌പെന്‍ഷനിലായ എസ്‌കിക്യുട്ടീവ് എഞ്ചിനിയറുടെ സ്വത്ത് വിവരങ്ങള്‍ അന്വേഷിക്കാനും മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. സസ്‌പെന്‍ഷനിലായ എക്‌സിക്യുട്ടീവ് എഞ്ചിനിയറുടെ ഓഫീസ് പ്രവര്‍ത്തനത്തെ കുറിച്ച് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനും പൊതുമരാമത്ത് വിജിലന്‍സിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.