കാണ്‍പൂര്‍: ആദ്യരാത്രിയില്‍ നവവധു സ്വര്‍ണവും പണവുമായി മുങ്ങി. കാണ്‍പൂരിലെ സരോജിനി നഗറിലാണ് സംഭവം. സ്വര്‍ണ്ണവും 2.5 ലക്ഷം രൂപയുമായാണ് നവവധു ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് മുങ്ങിയത്. ശ്യാംബാബു എന്ന യുവാവ് വിവാഹം ചെയ്ത 26കാരിയാണ് മുങ്ങിയത്.
ദേവരിയ സ്വദേശിനിയായ യുവതിയുമായി ഫെബ്രുവരി 23ന് ആയിരുന്നു ശ്യാംബാബുവിന്റെ വിവാഹം. പിറ്റേന്ന് പുലര്‍ച്ചെ വധുവിനെ മുറിയില്‍ കാണാനില്ലെന്നറിഞ്ഞ് നടത്തിയ പരിശോധനയില്‍ സ്വര്‍ണാഭരണങ്ങളും 2.5 ലക്ഷം രൂപയും നഷ്ടപ്പെട്ടതായി കണ്ടെത്തുകയായിരുന്നു. യുവതിയുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ശ്യാംബാബുവിന്റെ പരാതിയില്‍ നജിറാബാദ് പോലീസ് കേസെടുത്തു.
