കഴിഞ്ഞ തിങ്കളാഴ്ചയാണ് യുവാവും സംഗീത കുമാരിയുമായുള്ള വിവാഹം നടന്നത് എന്നാല്‍ ആദ്യരാത്രി തന്നെ ആഭരണവും പണവും വിവാഹ സസമ്മാനങ്ങങ്ങളുമായി യുവതി മുങ്ങി.
ബഹുവ: ആറ്റുനോറ്റ് നാല്‍പ്പതാം വയസില്‍ വിവാഹം കഴിച്ചയാള്‍ക്ക് വധു നല്‍കിയത് വന്‍ പണി. ബിഹാറിലെ ബഹുവ സ്വദേശി പങ്കജ് കുമാര്‍ എന്ന പിന്‍റുവിനെയാണ് വധു ആദ്യരാത്രിയില്‍ തന്നെ ചതിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് യുവാവും സംഗീത കുമാരിയുമായുള്ള വിവാഹം നടന്നത്. എന്നാല്‍ ആദ്യരാത്രി തന്നെ ആഭരണവും പണവും വിവാഹ സസമ്മാനങ്ങങ്ങളുമായി യുവതി മുങ്ങി. വിവാഹത്തോടെ വന്‍ കടകെണിയിലാണ് പിന്‍റു.
വീട്ടില്‍ സൂക്ഷിച്ചിരുന്ന 20,000 രൂപയും എടുത്താണ് സംഗീത വീട് വിട്ടത്. ആദ്യരാത്രി മുറിയിലേക്ക് ക്ഷണിച്ച ഭര്‍ത്താവിനോട് തനിക്ക് ആര്‍ത്തവം ആയെന്നും അതിനാല്‍ ഒപ്പം കിടക്കാന്‍ കഴിയില്ലെന്നും പറഞ്ഞ് മറ്റൊരു മുറിയില്‍ കഴിഞ്ഞ യുവതി രാത്രിതന്നെ സ്ഥലംവിടുകയായിരുന്നു. പിറ്റേന്ന് രാവിലെയായിട്ടും ഭാര്യയെ കാണാതെ വന്നതോടെ അന്വേഷിച്ചെത്തിയ ഭര്‍ത്താവാണ് ഭാര്യയെ കാണാനില്ലെന്ന വിവരം മറ്റുള്ളവരെ അറിയിച്ചത്.
മാതാപിതാക്കള്‍ ഇല്ലാതിരുന്ന സംഗീത കുമാരി ബന്ധുക്കളുടെ വീട്ടിലാണ് കഴിഞ്ഞിരുന്നത്. ഇവരുടെ ബന്ധുവാണ് ഈ വിവാഹായോചന കൊണ്ടുവന്നത്. വധു മുങ്ങിയതോടെ തന്റെ മകനെ അവര്‍ ചതിക്കുകയായിരുന്നുവെന്ന് ആരോപിച്ച് പിന്റുവിന്റെ അമ്മ ഷീല ദേവി ഇവര്‍ക്കെതിരെ തിരിഞ്ഞു. ഇതോടെ പഞ്ചായത്ത് ഇടപെട്ടു.
എത്രയും വേഗം വധുവിനെയും പണവും ആഭരണങ്ങളും തിരിച്ചുകൊണ്ടുവരാന്‍ ഇവരോട് നിര്‍ദേശിച്ചു. ഇതിനു കഴിയാതെ വന്നതോടെ വീട്ടുകാര്‍ തമ്മില്‍ വഴക്കായി. വിഷയം പോലീസ് സ്‌റ്റേഷനിലുമെത്തി. വെള്ളിയാഴ്ചയാണ് വരനും അമ്മയും പരാതി നല്‍കിയത്.
