സെപ്റ്റംബര്‍ 21 നു വിവാഹവസ്ത്രങ്ങളിഞ്ഞ് വധുവായി ജസീക്ക കെന്‍ഡലിന്റെ കല്ലറയിലെത്തി. സാങ്കല്‍പിക വിവാഹത്തിന്‍റെ ചിത്രങ്ങള്‍ പകര്‍ത്തിയ ലൗവിങ് ലൈഫ് ഫോട്ടോഗ്രാഫി ഒക്‌ടോബര്‍ അഞ്ചിന് ഫെയ്‌സ്ബുക്കിലൂടെ പങ്കുവെയ്ക്കുകയായിരുന്നു. 

വിവാഹദിവസം അണിഞ്ഞൊരുങ്ങി വധുവിന് എത്തേണ്ടി വരുന്നത് വരന്‍റെ കല്ലറയിലേയ്ക്കാണെങ്കിലോ? അമേരിക്കയിലെ അലബാമയിലാണ് സംഭവം. ഫയര്‍ഫോഴ്‌സില്‍ രക്ഷപ്രവര്‍ത്തകനായ കെന്‍ഡല്‍ ജെയിംസ് മര്‍ഫിയുടെയും ജസീക്കയുടെയും വിവാഹം നിശ്ചയിച്ചിരുന്നത് കഴിഞ്ഞ മാസം 21 നായിരുന്നു. എന്നാല്‍ വിവാഹം തീരുമാനിച്ചതിനു പിന്നാലെ പത്തുമാസങ്ങള്‍ക്കു മുമ്പ് നടന്ന വാഹനാപകടത്തില്‍ കെന്‍റല്‍ മരിക്കുകയായിരുന്നു. എന്നാല്‍ കെന്‍റലിനെ ഭര്‍ത്താവായി തന്നെ കാണാനായിരുന്നു ജസീക്കയുടെ തീരുമാനം

അതുകൊണ്ടു തന്നെ വിവാഹം നടക്കേണ്ടിയിരുന്ന സെപ്റ്റംബര്‍ 21 നു വിവാഹവസ്ത്രങ്ങളിഞ്ഞ് വധുവായി ജസീക്ക കെന്‍ഡലിന്റെ കല്ലറയിലെത്തി. സാങ്കല്‍പിക വിവാഹത്തിന്‍റെ ചിത്രങ്ങള്‍ പകര്‍ത്തിയ ലൗവിങ് ലൈഫ് ഫോട്ടോഗ്രാഫി ഒക്‌ടോബര്‍ അഞ്ചിന് ഫെയ്‌സ്ബുക്കിലൂടെ പങ്കുവെയ്ക്കുകയായിരുന്നു. 2017 നവംബര്‍ 27 നാണ് വാഹനാപകടത്തില്‍ കെന്‍ഡല്‍ ജെയിഗസ് മരിക്കുന്നത്. 

ഇന്ത്യാനയില്‍ മോണ്ട്‌ഗോമറിയില്‍ വെച്ച് കെന്‍ഡലിന്‍റെ കാറില്‍ മദ്യ ലഹരിയില്‍ വാഹനം ഓടിച്ച എത്തിയ ആളുടെ കാര്‍ ഇടിക്കുകയായിരുന്നു. ഇദേഹം മര്‍ഫിയുടെ സഹപ്രവര്‍ത്തകന്‍ തന്നെയായിരുന്നു. ഫോട്ടോഗ്രാഫറായ മണ്ടി നീപ് ആണ് സാങ്കല്‍പിക വിവാഹത്തിന്റെ ഹൃദയഭേദകമായ ചിത്രങ്ങള്‍ പകര്‍ത്തിയത്. അവരുടെ വിവാഹനിശ്ചയ ചിത്രങ്ങള്‍ പകര്‍ത്തിയതും ഇദേഹമായിരുന്നു. 

വരന്‍റെ അഭാവത്തില്‍ ചടങ്ങുകള്‍ നടത്താനും ഫോട്ടോഷൂട്ട് നടത്താനും കെന്റല്‍ ഉപയോഗിച്ച യൂണിഫോം, ഹെല്‍മറ്റ് ബുട്ട്‌സ് എന്നിവയെല്ലാം കെന്‍ഡലിന്റെ മാതാപിതാക്കള്‍