വിവാഹ വേദിയില്‍ യുവാവിന്‍റെ കരണത്ത് അടിക്കുന്ന വധുവിന്‍റെ വീഡിയോ വൈറലാകുന്നു

വിവാഹ വേദിയില്‍ യുവാവിന്‍റെ കരണത്ത് അടിക്കുന്ന വധുവിന്‍റെ വീഡിയോ വൈറലാകുന്നു. വരനും വധുവും പരസ്പരം വരമാല്യം അണിയിക്കുന്ന ചടങ്ങിനിടെ നടന്ന സംഭവത്തിന്‍റെ വീഡിയോ ആണ് വൈറലാകുന്നത്. ഒഡീഷയിലാണ് സംഭവം എന്നാണ് സൂചന. വധു വരണമാല്യമണിയിക്കാനായി ഒരുങ്ങിയപ്പോള്‍ വരന്റെ സുഹൃത്തുക്കള്‍ ചേര്‍ന്ന് അയാളെ എടുത്തുയര്‍ത്തി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

 അത്രയും ഉയരത്തില്‍ നില്‍ക്കുന്ന വരനെ മാലയണിയിക്കാന്‍ വധുവിന് കഴിഞ്ഞില്ല. അപ്പോഴാണ് ആള്‍ക്കൂട്ടത്തില്‍ നിന്ന് ഒരാള്‍ ഓടിയെത്തി വധുവിന്റെ അനുവാദം ചോദിക്കാതെ വധുവിനെ എടുത്തുയര്‍ത്തിയത്. 

വരനെ മാലയണിച്ച ശേഷം തന്നെ താഴെ നിര്‍ത്തിയതും എടുത്തുയര്‍ത്തിയ ആളുടെ മുഖത്തു തന്നെ തല്ലി. വരനും കൂട്ടരും കാര്യമറിയാതെ പകച്ചു നില്‍ക്കുമ്പോള്‍ വധു അടുത്തു നിന്ന ഒരു പെണ്‍കുട്ടിയോട് തന്നെ എടുത്തുയര്‍ത്തിയ ആളെക്കുറിച്ച് എന്തോ പറഞ്ഞു. അപമര്യാദയായി ദേഹത്തു സ്പര്‍ശിച്ചതുകൊണ്ടാണ് വധു യുവാവിന്‍റെ കരണത്ത് അടിച്ചത് എന്നാണ് വീഡിയോ വ്യക്തമാക്കുന്നത്.