വധുവിന്‍റെ തീരുമാനത്തെ തുടര്‍ന്ന് ഇരുവീട്ടുകാരും തമ്മില്‍ കയ്യേറ്റം സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍
പറ്റ്ന: വിവാഹച്ചടങ്ങുകള് ഏറെക്കുറേ പൂര്ത്തിയായ ശേഷമാണ് വരന് മിന്നല് പേടിയാണെന്ന് വധു അറിയുന്നത്. താലി കെട്ട് നിശ്ചയിച്ചതിന്റെ രണ്ട് ദിവസം മുമ്പാണ് വയലില് ജോലി ചെയ്തുകൊണ്ടിരിക്കെ അപ്രതീക്ഷിതമായ ഇടിയും മിന്നലുമെത്തിയത്. താന് ഉടനെ ഭയന്ന് വയലില് നിന്ന് ഓടിപ്പോയെന്ന് വരന് തന്നെയാണ് മറ്റുള്ളവരോട് പറഞ്ഞത്.
എന്നാല് സംഭവമറിഞ്ഞ വധു ഉടനെ ബന്ധുക്കളെ തീരുമാനമറിയിച്ചു. വിവാഹത്തില് നിന്ന് താന് പിന്മാറുന്നുവെന്നും ഇത്തരം സ്വഭാവങ്ങളുള്ള ആളെ വിവാഹം കഴിക്കാന് താല്പര്യമില്ലെന്നും വധു പരസ്യമായി പ്രഖ്യാപിച്ചു. വധു വിവാഹം വേണ്ടെന്ന് പ്രഖ്യാപിച്ചതോടെ രോഷാകുലരായ വരന്റെ വീട്ടുകാര് വധുവിന്റെ വീട്ടുകാരുമായി വാക്കേറ്റത്തിലായി. വാക്കേറ്റം തുടങ്ങിയതോടെ വധുവിന്റെ വീട്ടുകാര് കയ്യേറ്റവും തുടങ്ങി.
തുടര്ന്ന് പൊലീസെത്തി മൂന്ന് പേരെ അറസ്റ്റ് ചെയ്ത് മാറ്റി. വധുവിന്റെ ബന്ധുക്കളാണ് അറസ്റ്റിലായ മൂന്ന് പേരും.
