പനാജി:
ദക്ഷിണ ഗോവയില്‍ പുഴയ്ക്ക് കുറുകെയുള്ള നടപ്പാലം തകര്‍ന്ന് രണ്ടു മരണം. മുപ്പതോളം പേരെ കാണാതായെന്നും പൊലീസ് അറിയിച്ചു. സൗത്ത് ഗോവയിലെ ചര്‍ച്ചോയമില്‍ സാന്‍വര്‍ഡേം പാലമാണ് വൈകിട്ട് ഏഴുമണിയോടെ തകര്‍ന്നുവീണത്. പോര്‍ച്ചുഗീസ് കാലത്ത് നിര്‍മ്മിച്ച പഴയ പാലമായതിനാല്‍ വാഹനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരുന്നില്ല.
കാല്‍നടയാത്രക്കാരാണ് അപകടത്തില്‍പെട്ടത്. പതിനാലുപേരെ രക്ഷിച്ച് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ചിലര്‍ നീന്തി കരയ്ക്കുകയറി. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
