നൂറ് വര്‍ഷം ആയുസ് പറഞ്ഞ നടപ്പാലം ദിവസങ്ങള്‍ക്കുള്ളില്‍ തകര്‍ന്നു വീഴുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് അപകടസമയത്ത് സിഗ്നലില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ഡാഷ്ക്യാമില്‍ നിനുള്ളതാണ്  ദൃശ്യങ്ങള്‍

ഫ്ലോറിഡ: ഫ്ലോറിഡ ഇന്റര്‍ നാഷണല്‍ യൂണിവേഴ്സിറ്റിയെ സിറ്റി സ്വീറ്റ് വാട്ടറുമായി ബന്ധിപ്പിച്ച് നിര്‍മിച്ച കൂറ്റന്‍ നടപ്പാലം തകര്‍ന്ന് വീഴുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തായി. അപകടസമയത്ത് സിഗ്നലില്‍ നിര്‍ത്തിയിട്ടിരുന്ന ഒരു കാറിന്റെ ഡാഷ് ക്യാമറയില്‍ നിന്നുള്ളതാണ് പുറത്ത് വന്ന ദൃശ്യങ്ങള്‍. കഴിഞ്ഞ വ്യാഴാഴ്ച നടന്ന അപകടത്തില്‍ ആറ് പേര്‍ കൊല്ലപ്പെടുകയും നിരവധി വാഹനങ്ങള്‍ തകരുകയും ചെയ്തിരുന്നു. 

ഒരാഴ്ച മുമ്പായിരുന്നു ആറു മണിക്കൂറുകൊണ്ടാണ് 174 അടി നീളമുള്ള പാലം നിര്‍മിച്ചത്. റോഡു മുറിച്ചുകടക്കുമ്പോള്‍ ഒരു വിദ്യാർഥിനി അപകടത്തില്‍ പെട്ട് മരിച്ചതിനെ തുടർന്നാണ് ഇത്തരത്തിലൊരു നടപ്പാലം നിർമിക്കാൻ യൂണിവേഴ്സിറ്റി തീരുമാനിച്ചത്. 14.2 മില്യൻ ഡോളർ ചെലവിട്ടാണ് പാലം നിര്‍മിച്ചത്. പാലത്തിന് കൊടുങ്കാറ്റിനെ പോലും തടയാൻ കഴിയുമെന്നും 100 വർഷത്തെ ആയുസുണ്ടെന്നുമായിരുന്നു ഉദ്ഘാടന സമയത്തെ പ്രഖ്യാപനം. കാറ്റഗറി 5ല്‍ ഉള്‍പ്പെട്ടതായിരുന്നു തകര്‍ന്നു വീണ പാലം.

തിരക്കുള്ള റോഡിൽ വാഹനങ്ങൾ ട്രാഫിക് സിഗ്നലിൽ നിർത്തിയിട്ട സമയത്തായിരുന്നു പാലം തകർന്നുവീണത്. ഇത് അപകടത്തിന്റെ തോത് വര്‍ദ്ധിപ്പിച്ചിരുന്നു.