ലണ്ടന്‍: ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധുമുണ്ടെന്ന് സംശയിക്കുന്ന ബ്രിട്ടീഷ് ഗ്ലാമര്‍ മോഡലിനെ അറസ്റ്റ് ചെയ്തു. ബ്രിട്ടീഷ് തീവ്രവാദ വിരുദ്ധ സേനയാണ് കിംബര്‍ലി മൈനേഴ്സ്(27) എന്ന മോഡലിനെ അറസ്റ്റ് ചെയ്തത്. രഹസ്യമായി ഇസ്ലാം മതം സ്വീകരിച്ചശേഷം സോഷ്യല്‍ മീഡിയയിലൂടെ ഇസ്ലാമിക് സ്റ്റേറിന്റെ വീഡിയോകള്‍ ഷെയര്‍ ചെയ്യുകയും പോസ്റ്റുകള്‍ ലൈക്ക് ചെയ്യുകയും ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് കിംബര്‍ലി മൈനേഴ്സിനെതിരെ തീവ്രവാദ വിരുദ്ധ സേന അന്വേഷണം നടത്തിയത്.

ഇതിനുശേഷമാണ് തീവ്രവാദവിരുദ്ധ നിയമപ്രകാരം വെള്ളിയാഴ്ച മൈനേഴ്സിനെ അറസ്റ്റ് ചെയ്തതെന്ന് സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. അറസ്റ്റിന് മുമ്പ് പോലീസ് ഐഎസ് വീഡിയോകളും പോസ്റ്റുകളും ലൈക്കും ഷെയറും ചെയ്യുന്നതിന്റെ പേരില്‍ പോലീസ് ഇവര്‍ക്ക് ശക്തമായ താക്കീത് നല്‍കിയിരുന്നു. അറസ്റ്റിലായ മൈനേഴ്സിനെ ജാമ്യം ലഭിച്ചിട്ടുണ്ട്. ബ്രാഡ്ഫോര്‍ഡിലെ ഇവരുടെ വസതിയിലും പോലീസ് പരിശോധന നടത്തി.

ഐഷ ലോറ അല്‍ ബ്രിട്ടാനിയ എന്ന പേരാണ് മൈനേഴ് ഫേസ്ബുക്കില്‍ ഉപയോഗിക്കുന്നത്.എന്നാല്‍ ഇത് തന്റെ പേരിലുള്ള വ്യാജ അക്കൗണ്ടാണെന്നാണ് മൈനേഴ്സിനറെ വാദം. സോഷ്യല്‍ മീഡിയയില്‍ താന്‍ സജീവമല്ലെന്നും തനിക്ക് തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമില്ലെന്നും മൈനേഴ്സ് പറഞ്ഞു.