കോട്ടയം: വൈക്കത്തു പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ടു സഹോദരങ്ങളെ കാണാതായി. വൈക്കം നേരെ കടവില്‍ മൂവാറ്റുപുഴയാറ് വേമ്പനാട്ടു കായലില്‍ ചേരുന്ന ഭാഗത്താണ് സംഭവം. 

തുരുത്ത് വീട്ടില്‍ 23 വയസുള്ള ഉണ്ണികൃഷ്ണന്‍ സഹോദരന്‍ 17 വയസുള്ള ഹരികൃഷ്ണന്‍ എന്നിവരെയാണ് കാണാതായത്. അഗ്‌നിശമന സേനയും പൊലീസും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ തുടരുകയാണ്.