Asianet News MalayalamAsianet News Malayalam

എടിഎമ്മില്‍ നിന്ന് പണം പിന്‍വലിച്ചപ്പോള്‍ ലഭിച്ചത് ബ്രൗണ്‍ പേപ്പര്‍

രണ്ട് രണ്ടാംയിരം രൂപയുടെ നോട്ടുകള്‍ വന്നപ്പോള്‍ ബാക്കി ഒന്ന് ബ്രൗണ്‍ പേപ്പര്‍ ആണ് ലഭിച്ചത്

brown paper instead of note from atm
Author
West Bengal, First Published Aug 8, 2018, 11:51 PM IST

കൊല്‍ക്കത്ത: എടിഎമ്മില്‍ നിന്ന് പണം പിന്‍വലിച്ചപ്പോള്‍ ലഭിച്ചത് ബ്രൗണ്‍ പേപ്പര്‍. പശ്ചിമബംഗാളിലെ ബാല്ലിയിലാണ് സംഭവം. എടിഎമ്മില്‍ നിന്ന് 2000 രൂപ നോട്ടിന് പകരമാണ് പേപ്പര്‍ ലഭിച്ചത്. ബാല്ലിയിലെ എടിഎമ്മില്‍ വിജയ് പാണ്ഡെ എന്നയാള്‍ 6000 രൂപയാണ് പിന്‍വലിച്ചത്. രണ്ട് രണ്ടാംയിരം രൂപയുടെ നോട്ടുകള്‍ വന്നപ്പോള്‍ ബാക്കി ഒന്ന് ബ്രൗണ്‍ പേപ്പര്‍ ആണ് ലഭിച്ചത്. ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎമ്മിലാണ് സംഭവം നടന്നത്.

പേപ്പര്‍ ലഭിച്ച കാര്യം ഉടന്‍ തന്നെ വിജയ് ബാങ്ക് അധികൃതരെ അറിയിച്ചു. വിശദമായ അന്വേഷണം നടത്തുമെന്നാണ് ഇക്കാര്യത്തില്‍ അധികൃതരുടെ പ്രതികരണം. അടുത്തയിടെയായി കൊല്‍ക്കത്തയില്‍ എടിഎം കാര്‍ഡ് തട്ടിപ്പുകള്‍ ഏറെ വരുന്നതായാണ് കണക്കുകള്‍. എഴുപതോളം കേസുകള്‍ ഇതിനകം എടിഎം തട്ടിപ്പുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടണ്ടെന്ന് പൊലീസ് പറയുന്നു. 
 

Follow Us:
Download App:
  • android
  • ios