കോഴിക്കോട്: കുടരഞ്ഞി മഞ്ചാട്ടിയില്‍ വാക്കുതര്‍ക്കത്തില്‍ ഇടപെട്ടയാളെ ലോറി കയറ്റിക്കൊന്നു. മരഞ്ചാട്ടി കുമരഞ്ചേരി ഹസ്സന്‍(48) ആണ് നാട്ടുകാര്‍ നോക്കി നില്‍ക്കെ ചതഞ്ഞ് മരിച്ചത്. ലോറി ജീവനക്കാരും ബൈക്ക് യാത്രക്കാരനും തമ്മിലുണ്ടായ വാക്കു തര്‍ക്കം തടയാനെത്തിയതായിരുന്നു ഹസ്സന്‍. നിര്‍ത്താതെ പോയ ലോറി നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടി വണ്ടിയിലുണ്ടായിരുന്നവരെ മർദ്ദിച്ചു. സാരമായി പരുക്കേറ്റ മലപ്പുറം മേലാറ്റൂര്‍ സ്വദേശി ശഫീഖ്, ക്കകാടംപൊയില്‍ കള്ളിപ്പാടം ഖമറുദ്ദീന്‍ എന്നിവരെ മുക്കം കെ.എം.സി.ടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇരുവരുടെയും നില ഗുരുതരമാണ്.