അതിര്‍ത്തിയിലെ കള്ളക്കടത്ത് കൂടുതല്‍ ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ക്ക് പങ്കെന്ന് സിബിഐ

ദില്ലി:അതിർത്തിയിലെ കള്ളക്കടത്തില്‍ കൂടുതൽ ബിഎസ്എഫ് ഉദ്യോഗസ്ഥർക്ക് പങ്കെന്ന് സിബിഐ. കൈക്കൂലി കേസിൽ പിടിയിലായ ബിഷു ഷെയ്കിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് സിബിഐ കോടതിയിൽ ഇക്കാര്യം അറിയിച്ചത്. 

ബിഷു ഷെയ്ക്കിന് വേണ്ടി ഹാജരായത് മുൻ അഡീ.സോളിസിറ്റർ ജനറൽ ഫറൂഖ് എം.റസാഖാണ്. സിബിഐ അറസ്റ്റ് ചെയ്തത് നിരപരാധിയായ മുഹമ്മദ് ഉൾ ഹക്കിനെയെന്ന് അഭിഭാഷകൻ കോടതിയില്‍ പറഞ്ഞു.