തിരുവനന്തപുരം: കൈക്കൂലി കേസിൽ പിടിയിലായ ബി.എസ്.എഫ് കമാണ്ടൻറ് ജിജു മാത്യുവിന് രാജ്യാന്തര കള്ളകടത്തുകാരുമായി ബന്ധമെന്ന് സിബിഐ. ഇന്ത്യ- ബംഗ്ലാദേശ് അതിർത്തിവഴി കള്ളകടത്തുകാർക്ക് സഹായം ചെയ്തതിന് ലഭിച്ച് പണമാണ് ജിബുവിൽ നിന്നും കണ്ടെത്തിയതെന്ന് സിബിഐ കോടതിയെ അറിയിച്ചു. 

റിമാണ്ട് റിപ്പോർട്ടിലാണ് സിബിഐ ഇക്കാര്യം വ്യക്തമാക്കിയത്. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് തിരുവനന്തപുരം സിബിഐ കോടതിയിൽ ഹാജരാക്കിയ ജിബുവിനെ ഈ മാസം 26വരെ റിമാണ്ട് ചെയ്തു. കഴിഞ്ഞ മാസം 31നാണ് ബംഗാളിൽ നിന്നും ആലപ്പുഴയിലെത്തിയ ജിബുവിനെ കൈക്കൂലി പണവുമായി സിബിഐ കൊച്ചി യൂണിറ്റ് പിടികൂടിയത്.