ശ്രീനഗര്‍: ജമ്മുകശ്മീരിൽ പാകിസ്ഥാൻ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ചു. ജമ്മുകശ്മീരിലെ സാംബാ സെക്ടറിലുണ്ടായ വെടിവയ്പ്പിൽ ഒരു ബി.എസ്.എഫ് ജവാൻ കൊല്ലപ്പെട്ടു. ബി എസ് എഫ് ഹെഡ് കോണ്‍സ്റ്റബിൾ എച്.പി ഹസ്റയാണ് കൊല്ലപ്പെട്ടത്. ഇന്ന് ഹസ്റയുടെ ജന്മദിനമായിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി കശ്മീരിൽ സംഘർഷം തുടരുകയാണ്. കഴിഞ്ഞയാഴ്ച രജൗരിയിൽ നടന്ന വെടിവയ്പ്പിൽ ഒരു ജവാൻ കൊല്ലപ്പെട്ടിരുന്നു.