സൈനികര്‍ക്കുള്ള ഭക്ഷ്യ വസ്തുക്കള്‍ മുതിര്‍ന്ന ഉദ്ദ്യോഗസ്ഥര്‍ മറിച്ചു വില്‍ക്കുന്നു എന്നതടക്കമുള്ള ആരോപണങ്ങളാണ് തേജ് ബഹാദൂര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നത്. എന്നാല്‍ തേജ് ബഹാദൂര്‍ യാദവ് അമിത മദ്യാസക്തിക്ക് അടിമയാണെന്നും അദ്ദേഹത്തിന് മാനസിക പ്രശ്നമുണ്ടെന്നുമായിരുന്നു ബി.എസ്.എഫ് പ്രതികരിച്ചത്. നിരവധി തവണ അദ്ദേഹത്തിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ബി.എസ്.എഫ് ആരേപിച്ചു. എന്നാല്‍ മാനസിക പ്രശ്നമുണ്ടെങ്കില്‍ എന്തിനാണ് അദേഹത്തെ അതീവ സുരക്ഷാ പ്രാധാന്യമുള്ള അതിര്‍ത്തിയിലേക്ക് അയച്ചതെന്നും ഭാര്യ ചോദിച്ചു.
തങ്ങളുടെ മകനെയും സൈന്യത്തില്‍ ചേര്‍ക്കണമെന്നായിരുന്നു ആഗ്രഹം. ഇപ്പോള്‍ അത് മാറി. സൈന്യത്തില്‍ ചേരാനില്ലെന്ന് മകന്‍ പോലും ഇപ്പോള്‍ പറഞ്ഞുതുടങ്ങി. ഇനി ഒരിക്കലും അവനെ സൈന്യത്തില്‍ ചേര്‍ക്കില്ലെന്നും ഷര്‍മ്മിള പറഞ്ഞു.
