ശ്രീനഗര്‍: ജമ്മുകശ്മീരില്‍ വീണ്ടും തീവ്രവാദികളുമായി ഏറ്റുമുട്ടല്‍. ഷോപ്പിയാനില്‍ സുരക്ഷാ സേന ഒരു ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദിയെ വധിച്ചു. 62 രാഷ്ട്രീയ റൈഫിള്‍സും ജമ്മുകശ്മീര്‍ പൊലീസും സംയുക്തമായാണ് തീവ്രവാദിയെ നേരിട്ടത്. വെടിവയ്പ്പില്‍ രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു. ഒരു എ കെ 47 തോക്കും ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. ഷോപ്പിയാനിലെ വാന്‍ഗാം ഗ്രാമത്തിലാണ് തീവ്രവാദികള്‍ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തെരച്ചില്‍ നടത്തിയത്. ഇന്നലെ കൃഷ്ണഗാട്ടി മേഖലയില്‍ പാകിസ്ഥാന് റേഞ്ചേഴ്സിന്റെ വെടിവയ്പ്പില്‍ രണ്ട് ബിഎസ്എഫ് ജവാന്മാര് മരിച്ചിരുന്നു.
കശ്മീരില്‍ ഏറ്റുമുട്ടല്‍: ഒരു ഭീകരനെ വധിച്ചു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos
