ശ്രീനഗര്‍: കാശ്മീരിൽ നുഴഞ്ഞു കയറ്റ ശ്രമത്തിനിടെ ബിഎസ്എഫിന്‍റെ വെടിയേറ്റ് ഒരാൾ കൊല്ലപ്പെട്ടു. ആർ.എസ് പുര സെക്ടറിലെ അർണിയ പ്രദേശത്തുവച്ചാണ് നുഴഞ്ഞുകയറ്റക്കാരനെതിരെ ബിഎസ്എഫ് ജവാന്മാർ വെടിയുതിർത്തത്. രാവിലെ അഞ്ചേമുക്കാലോടെയായിരുന്നു സംഭവം.
മൂന്നു പേരടങ്ങുന്ന സംഘമാണ് നുഴഞ്ഞു കയറ്റത്തിന് ശ്രമിച്ചതെന്നും വെടിയുതിർത്തതോടെ രണ്ടു പേർ ഓടി രക്ഷപ്പെട്ടുവെന്നും ബിഎസ്എഫ് ഐജി രാം അവ്താർ അറിയിച്ചു. സംഘർഷങ്ങളെ തുടർന്ന് അതിർത്തിയിൽ സുരക്ഷ വർദ്ധപ്പിച്ചിരുന്നു. ഇന്നലെ പാക്ക് വെടിവയപ്പിൽ ഒരു ബിഎസ്എഫ് ജവാൻ കൊല്ലപ്പെട്ടിരുന്നു
