ജമ്മുവില്‍ ജോലിചെയ്തിരുന്ന നാരായണയാണ് മരിച്ചത്

ലക്നൗ: ഉത്തര്‍പ്രദേശിലെ ബഹറായിച്ചില്‍ ബി.എസ്.എഫ്. ജവാനെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ജമ്മുവില്‍ ജോലിചെയ്തിരുന്ന മിഹിപൂര്‍വ്വ ഗ്രാമത്തിലെ നാരായണയാണ് മരിച്ചത്. നാരായണ ജോലിസ്ഥലത്ത് നിന്ന് ലീവിന് നാട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. തന്‍റെ നാടായ മിഹിപൂര്‍വ്വാ ഗ്രാമത്തില്‍ നിന്ന് ഏകദേശം അരക്കിലോമീറ്റര്‍ അകലെയാണ് ജവാന്‍റെ മൃതദേഹം കണ്ടെത്തിയത്. ഇതുവഴി യാത്രചെയ്തവരാണ് മൃതദേഹം ആദ്യമായി കണ്ടെത്. ഇവര്‍ പിന്നീട് വീട്ടുകാരെ അറിയിക്കുകയായിരുന്നു. മരണകാരണം വ്യക്തമല്ല.