ദില്ലി: ഗോരക്ഷയുടെ പേരില്‍ ദളിതര്‍ക്കെതിരെ രാജ്യത്ത് നടക്കുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ബിഎസ്പി അധ്യക്ഷ മായാവതി രാജ്യയസഭ എംപി സ്ഥാനം രാജി വച്ചു. മായവതി രാവിലെ രാജി പ്രഖ്യാപനം നടത്തിയിരുന്നു. ദളിതര്‍ക്കെതിരായ ആക്രമണം ചര്‍ച്ച ചെയ്യാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജി.

ദളിത് വിഷയം ചര്‍ച്ച ചെയ്യാന്‍ പോലും ആഗ്രഹിക്കാത്ത സഭയില്‍ ഇരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് അവര്‍ വ്യക്തമാക്കിയിരുന്നു. യുപി സര്‍ക്കാരിനും കേന്ദ്ര സര്‍ക്കാരിനുമെതിരെ മായവതി രൂക്ഷ വിമര്‍ശനമാണ് നടത്തിയത്.