ബബ്ള്‍ സോക്കര്‍ ലീഗിന് കൊച്ചി വേദിയാകുന്നു.
കൊച്ചി: ബബ്ള് സോക്കര് എന്ന രസകരമായ ഫുട്ബോള് മത്സരത്തിന്റെ കേരള പതിപ്പിന് ഇന്ന് കൊച്ചിയില് തുടക്കമാകും. കടവന്ത്ര സെസ്റ്റോ ഫുട്ബോൾ ടർഫിൽ ആണ് പ്രാഥമിക മൽസരങ്ങൾ നടക്കുക.
സാധാരണ ഫുട്ബോളില് നിന്ന് വ്യത്യസ്തമായി വലിയ ഒരു ബലൂണിനുള്ളില് കയറി നിന്നു കൊണ്ടാണ് ഓരോ കളിക്കാരും ഈ ഫുട്ബോള് കളിക്കുന്നത്. കാല്മുട്ടുവരെ ബലൂണിനകത്താണ് എന്നതിനാല് കളിക്കാര് പരസ്പരം കൂട്ടി ഇടിക്കുകയും മറിഞ്ഞു വീഴുകയും ഒക്കെ ചെയ്യും.
ഇങ്ങിനെ തട്ടിയും മുട്ടിയും മറിഞ്ഞുവീണുമെല്ലാം ഗോളടിക്കുന്ന രസകരമായ ഫുട്ബാള് ഇതാദ്യമായാണ് ഇന്ത്യയില് നടക്കുന്നത്. മഹാരാജാസ് സ്റ്റേഡിയത്തിലാണ് ഫൈനല് മത്സരം നടക്കുക. നാലുപേര് വീതം ഉള്ള ടീമുകള് തമ്മിലാണ് മത്സരം. പത്ത് മിനുട്ട് ദൈര്ഘ്യമുള്ള കളിക്കിടെ അഞ്ചു മിനുട്ടില് ഹാഫ് ടൈമും ഉണ്ട്.
പ്ലിങ് ഫുഡ്സ് ആന്ഡ് ബിവറേജസ് പ്രൈവറ്റ് ലിമിറ്റഡും, കിച്ചന് കമ്യൂണിറ്റി ഈവന്റ്സും ചേര്ന്നാണ് മത്സരങ്ങള് സംഘടിപ്പിക്കുന്നത്. കോര്പ്പറേറ്റ്, സ്കൂള്-കോളേജ്, പ്രൊഫഷണല് ക്ലബ്ബുകള്, വനിതകള് എന്നിങ്ങനെ നാലു വിഭാഗങ്ങളായാണ് മത്സരം.

