നേരത്തെ ബുദ്ധസന്യാസിമാരുടെ ലൈംഗിക പീഡനത്തിന്​ ഇരയായവർ ദലൈലാമക്ക്​ കത്ത്​ നൽകിയിരുന്നു. ഇക്കാര്യത്തെക്കുറിച്ച് പരാമര്‍ശിച്ച ദലൈലാമ ബുദ്ധ​ന്‍റെ വചനങ്ങള്‍ക്ക് വിലകല്‍പ്പിക്കാത്ത കപട സന്യാസിമാരാണ് ഇത്തരം ക്രൂര പീഡനങ്ങള്‍ക്ക് പിന്നിലെന്നും വ്യക്തമാക്കി

ദില്ലി: ബുദ്ധ സന്യാസിമാരുടെ ലൈംഗിക പീഡനത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ ലോക ശ്റദ്ധയാകര്‍ഷിച്ചതിന് പിന്നാലെയാണ് വിഷയത്തില്‍ അഭിപ്രായ പ്രകടനവുമായി ദലൈലാമ രംഗത്തെത്തിയത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ഇക്കാര്യത്തെക്കുറിച്ച് താന്‍ ബോധവാനാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ബുദ്ധ സന്യാസിമാരുടെ ലൈംഗികപീഡനത്തിനിരയായവരെ നെതർലാൻഡില്‍ വച്ച് കണ്ട ശേഷമാണ് അദ്ദേഹം പ്രതികരിച്ചത്. 1990 കള്‍ മുതലെ ബുദ്ധ സന്യാസിമാരുടെ ലൈംഗിക പീഡനത്തെ കുറിച്ച്​ തനിക്കറിയാമായിരുന്നെന്നും തിബറ്റന്‍ ആചാര്യന്‍ വ്യക്തമാക്കി.

നേരത്തെ ബുദ്ധസന്യാസിമാരുടെ ലൈംഗിക പീഡനത്തിന്​ ഇരയായവർ ദലൈലാമക്ക്​ കത്ത്​ നൽകിയിരുന്നു. ഇക്കാര്യത്തെക്കുറിച്ച് പരാമര്‍ശിച്ച ദലൈലാമ ബുദ്ധ​ന്‍റെ വചനങ്ങള്‍ക്ക് വിലകല്‍പ്പിക്കാത്ത കപട സന്യാസിമാരാണ് ഇത്തരം ക്രൂര പീഡനങ്ങള്‍ക്ക് പിന്നിലെന്നും വ്യക്തമാക്കി. എല്ലാം ലോകം അറിഞ്ഞ സ്ഥിതിക്ക് തെറ്റുകള്‍ തിരുത്താന്‍ ലൈംഗിക പീഡനം നടത്തിയ ബുദ്ധ സന്യാസിമാര്‍ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.