തിരുവനന്തപുരം: കേരളനിയമസഭയുടെ ബജറ്റ് സമ്മേളനത്തിലെ പൊതുചര്‍ച്ചകള്‍ക്ക് ഇന്ന് തുടക്കമാക്കും. ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച പൊതുബജറ്റിലാണ് ഇന്നു മുതല്‍ മൂന്ന് ദിവസം ചര്‍ച്ചകള്‍ നടക്കുന്നത്. 

ചിലവുചുരുക്കല്‍ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി തോമസ് ഐസക് തന്നെ വിവാദത്തില്‍ കുടുങ്ങിയെന്നതാണ് ബജറ്റ് സമ്മേളനത്തിനെ ശ്രദ്ധാകേന്ദ്രമാക്കുന്നത്. തോമസ് ഐസക് കോട്ടയ്ക്കലില്‍ ആയുര്‍വേദ ചികില്‍സ നടത്തിയതും സ്പീക്കറുടെ കണ്ണട വിവാദവുമെല്ലാം സഭയില്‍ പ്രതിപക്ഷം ഉയര്‍ത്തിയേക്കാം. ഐസക് അവതരിപ്പിച്ച ബജറ്റ് നിരാശാജനകമാണെന്ന നിലപാടിലാണ് പ്രതിപക്ഷം.