ബജറ്റിന്‍മേലുള്ള പൊതുചർച്ച പൂർത്തിയാക്കി നിയമസഭ ഇന്ന് പിരിയും. ബജറ്റ് സബ്‍ജക്ട് കമ്മിറ്റിക്ക് അയക്കുന്ന പ്രമേയം പാസ്സാക്കും. ബിനീഷ് കോടിയേരിയുൾപ്പെട്ട കേസ് ഇന്നും പ്രതിപക്ഷം സഭയിൽ ഉന്നയിക്കാനിടയുണ്ട്. സബ്‍ജക്ട് കമ്മിറ്റി പരിശോധന പൂർത്തിയാക്കി അടുത്ത സമ്മേളനത്തിലാകും ബജറ്റ് പാസ്സാക്കുക.