പൈങ്ങോട്ടൂർ സ്വദേശി ചാക്കോയുടെ വീട്ടിൽ വളർത്തിയിരുന്ന എരുമയോടാണ് അ‌ജ്ഞാതരുടെ ക്രൂരത. രാത്രി വീട്ടിലെ തൊഴുത്തിൽ കെട്ടിയിരുന്ന എരുമയെ അഴിച്ചുകൊണ്ട് പോയി കാലിന്‍റെ ഭാഗത്തെ മാംസം അറുത്തെടുക്കുകയായിരുന്നു. 

കൊച്ചി: കോതമംഗലം പൈങ്ങോട്ടൂരിൽ ജീവനുള്ള എരുമയുടെ പിൻഭാഗം അഞ്ജാതർ അറുത്ത് കടത്തി. എരുമ രക്തം വാർന്ന് ചത്തു. പൈങ്ങോട്ടൂർ സ്വദേശി ചാക്കോയുടെ വീട്ടിൽ വളർത്തിയിരുന്ന എരുമയോടാണ് അ‌ജ്ഞാതരുടെ ക്രൂരത. രാത്രി വീട്ടിലെ തൊഴുത്തിൽ കെട്ടിയിരുന്ന എരുമയെ അഴിച്ചുകൊണ്ട് പോയി കാലിന്‍റെ ഭാഗത്തെ മാംസം അറുത്തെടുക്കുകയായിരുന്നു.

ശബ്ദം ഉണ്ടാകാതിരിക്കാൻ എരുമയുടെ വായ് തുറക്കാൻ കഴിയാത്ത രീതിയിൽ കയറ് കൊണ്ട് കെട്ടിയിരുന്നു. പുലർച്ചെ രണ്ട് മണിക്ക് മുറ്റത്തിറങ്ങി നോക്കിയപ്പോൾ ചാക്കോ എരുമയെ കണ്ടില്ല. തുടർന്ന് നേരം വെളുക്കും വരെ അയൽവാസികളെയും സുഹൃത്തുക്കളെയും കൂട്ടി അന്വേഷണം നടത്തി. പൈങ്ങോട്ടൂർ ഊന്നുകൽ പാതയിൽ നിർത്തിയിട്ടിരുന്ന മണ്ണുമാന്തി വാഹനത്തിൽ ബന്ധിച്ച നിലയിലാണ് എരുമയുടെ ജഡം കണ്ടെത്തിയത്.ചാക്കോയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോത്താനിക്കാട് പൊലീസ് അന്വേഷണം തുടങ്ങി.