സിഹക്കൂട്ടത്തിന്റെ ആക്രമണത്തില്‍നിന്ന് ആനക്കുട്ടിയെ രക്ഷിക്കുന്ന കാട്ടുപോത്തുകളുടെ ദൃശ്യങ്ങള്‍ യൂട്യൂബില്‍ വൈറലാകുകയാണ്. ജനുവരി 30 ന് യൂട്യൂബില്‍ നല്‍കിയ വീഡിയോ ഇതിനോടകം 10 ലക്ഷത്തോളം ആളുകള്‍ കണ്ട് കഴിഞ്ഞു. ഒരു കൂട്ടം സിംഹങ്ങള്‍ ഒരു ആനക്കുട്ടിയെ ചുറ്റും നിന്ന് ആക്രമിക്കുമ്പോഴാണ് രക്ഷയ്ക്കായി കാട്ടുപോത്തുകളെത്തുന്നത്. സിംഹങ്ങളുടെ പിടിയില്‍നിന്ന് രക്ഷപ്പെടാനാകാതെ പിടയുകയായിരുന്നു ആനക്കുട്ടി. കൂട്ടമായെത്തിയ കാട്ടുപോത്തുകള്‍ സിംഹങ്ങളെ ഓടിച്ച് ആനക്കുട്ടിയെ രക്ഷിക്കുന്നതാണ് വീഡിയോ.

