മുംബൈ: ഭിവണ്ടിയിൽ രണ്ടുനില കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിൽ രണ്ടുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. നാലുപേരെ രക്ഷപെടുത്തി. ഇനിയും ആളുകളുണ്ടെന്ന സംശയത്തിൽ രക്ഷാപ്രർത്തനം തുടരുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇന്നു പുലർച്ചെയാണ് ഭിവണ്ടിയിൽ ഹനുമന്ത് തേക്രിയിൽ കാലപ്പഴക്കം ചെന്ന കെട്ടിടം കനത്തമഴയിൽ തകര്‍ന്നു വീണത്. മൂന്ന് കുടുംബങ്ങൾ ഈ കെട്ടിടത്തിൽ താമസിച്ചിരുന്നതായാണ് വിവരം. ഭിവണ്ടിയിൽ കഴിഞ്ഞ ആഴ്ചയിയിൽ ഒരുകെട്ടിടം ഇടി‌ഞ്ഞ് എട്ട്പേർ മരിച്ചിരുന്നു.