എറണാകുളത്ത് മൂന്നു നില കെട്ടിടം തകര്‍ന്നുവീണു

കൊച്ചി: എറണാകുളത്ത് മൂന്നു നില കെട്ടിടം തകര്‍ന്നുവീണു. എറണാകുളം കലൂരില്‍ നിര്‍മ്മാണത്തിലിരിക്കുന്ന മൂന്നു നില കെട്ടിടമാണ് തകര്‍ന്നുവീണത്. അപകടത്തില്‍ ആളപായമില്ല. അന്വേഷണത്തിന്‍റെ ഭാഗമായി കലൂരിലെ അപകടം പാലാരിവട്ടം മഹാരാജാസ് റൂട്ടിൽ നാളെ മെട്രോ സർവീസ് ഉണ്ടാകില്ലെന്ന് അറിയിപ്പ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വസ്ത്ര നിർമാണ കമ്പനിയുടെ സ്ഥലത്തു കെട്ടിടത്തിനായുള്ള പൈലിങ് നടക്കവെയാണ് തകർന്നു വീണത്. കെട്ടിടത്തിന് സമീപത്ത് കൂടി പോകുന്ന പൈപ്പ് പൊട്ടിയതിനെ തുടർന്നു വെള്ളം ശക്തമായി ഒഴുകിയതിനെ തുടർന്നാണ് അപകടം ഉണ്ടായത്. അപകടത്തെ തുടര്‍ന്ന് കലൂർ -നോർത്ത് വഴിയുള്ള ഗതാഗതം താത്കാലികമായി നിരോധിച്ചു. എം എൽ എ ഹൈബി ഈടനും കളക്ടർ മുഹമ്മദ്‌ വൈ സ്ഫീറുള്ളയും സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്.