നിർമ്മാണത്തിലുള്ള ആറ് നില കെട്ടിടം 18 കുടംബങ്ങൾ താമസിക്കുന്ന നാല് നില കെട്ടിടത്തിന്റെ മുകളിലേക്ക് തകർന്നുവീഴുകയായിരുന്നു.

നോയിഡ: ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ കെട്ടിടങ്ങൾ തകർന്നു വീണ് മൂന്ന് മരണം. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ 30 പേർ കുടുങ്ങികിടക്കുന്നതായാണ് സംശയിക്കുന്നത്. ഇന്നലെ രാത്രിയോടെയാണ് അപകടം. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നിർമ്മാണത്തിലുള്ള ആറ് നില കെട്ടിടം 18 കുടംബങ്ങൾ താമസിക്കുന്ന നാല് നില കെട്ടിടത്തിന്റെ മുകളിലേക്ക് തകർന്നുവീഴുകയായിരുന്നു. അപകടസമയത്ത് 12 തൊഴിലാളികൾ കെട്ടിടത്തിലുണ്ടായിരുന്നു. ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. 

അടിയന്തര സാഹചര്യം നേരിടാൻ ആശുപത്രികൾക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദ്ദേശം നൽകി. മോശം നിർമ്മാണമാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. കെട്ടിട നിർമ്മാതാവ് ഉൾപ്പടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.