ഇന്‍ഡോറില്‍ വാഹനമിടിച്ച് കെട്ടിടം തകര്‍ന്നുവീണു; പത്ത് പേര്‍ മരിച്ചു

First Published 1, Apr 2018, 8:49 AM IST
building housing hotel collapses in indore
Highlights
  • പരിക്കേറ്റ അഞ്ച് പേരെ രക്ഷപ്പെടുത്തി.

ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ബഹുനിലക്കെട്ടിടം തകര്‍ന്നുവീണ് പത്ത് പേര്‍ മരിച്ചു. ശനിയാഴ്ച രാത്രി 9.15 ഓടെയാണ് സംഭവം നടന്നത്.  കുറച്ച് പേര്‍ അശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നു. രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. 

പരിക്കേറ്റ അഞ്ച് പേരെ രക്ഷപ്പെടുത്തി. ഇവരുടെ നില അതീവ ഗുരുതരമാണ്. പഴകിദ്രവിച്ചിരുന്ന കെട്ടിടത്തിലേക്ക് വാഹനം ഇടിച്ചുകയറിയതാണ് അപകടത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.കെട്ടിടത്തില്‍ ഹോട്ടലും താമസ സ്ഥലങ്ങളുമുണ്ട്.

മൂന്ന്, നാല് നിലകളില്‍ താമസിച്ച ജീവനക്കാരും മറ്റുമാണ് മരിച്ചത്. സംഭവം നടന്ന സ്ഥലത്ത് പോലീസ് സന്നാഹവും ഫയര്‍ ഫോഴ്‌സുമെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. 

loader