ബുലന്ദ്ഷഹർ: ബുലന്ദ്ഷഹറിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട പൊലീസ് ഉദ്യോ​ഗസ്ഥൻ സുബോധ് കുമാർ സിം​ഗിന്റെ കൊലപാതകത്തിന്റെ സൂത്രധാരൻ ബജ്രം​ഗ്ദൾ നേതാവ് യോ​ഗേഷ് രാജിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ ദിവസങ്ങളായി ഒളിവിലായിരുന്നു. സംഭവം നടന്ന് ഒരു മാസം പിന്നിടുമ്പോഴാണ് അറസ്റ്റ്. 

കഴിഞ്ഞ മാസമാണ് ബുലന്ദേശ്വറിൽ ആൾക്കൂട്ട ആക്രമണത്തിൽ പൊലീസ് ഉദ്യോ​ഗസ്ഥൻ കൊല്ലപ്പെടുന്നത്. സംഭവത്തിന്റെ സൂത്രധാരനെന്ന് കരുതപ്പെട്ട ബജ്രം​ഗ്ദൾ നേതാവ് യോ​ഗേഷ് രാജ് ഒളിവിൽ പോയിരുന്നു. ഏകദേശം മുപ്പത് ദിവസമായി ഇയാൾ ഒളിവിലായിരുന്നു. നാനൂറോളം ആളുകളടങ്ങുന്ന ആൾക്കൂട്ടമാണ് ബുലന്ദ്ഷഹറിൽ കലാപം അഴിച്ചുവിട്ടത്.