ബൈക്ക് യാത്ര ആത്മ വിശ്വാസം കൂട്ടി

കോഴിക്കോട്:ഹാർലി ഡേവിഡ്സണ്‍ ബിഗ് ഫൈവ് മൽസരത്തിൽ വിജയിയായ ഒരേരൊരു മലയാളിയാണ് കോഴിക്കോട് ചേവായൂർ സ്വദേശിയായ മെർലിൻ. ഇന്ത്യ മുഴുവൻ ബൈക്കിൽ ഒറ്റക്ക് സഞ്ചരിക്കണമെന്നാണ് മെർലിന്‍റെ ആഗ്രഹം. 

എഞ്ചിനിയറിംഗ് ബിരുദം നേടി ഫെഡറൽ ബാങ്കിൽ മാനേജരായി ജോലി ലഭിക്കുന്നത് വരെ സൈക്കിൾ ചവിട്ടാൻ പോലും അറിയാത്ത പെണ്‍കുട്ടിയായിരുന്നു മെർലിൻ. പിന്നീട് ഓഫീസിൽ ബസ്സിൽ പോകാനുള്ള ബുദ്ധിമുട്ട് മനസിലാക്കി സ്കൂട്ടർ പഠിച്ചു.

ബൈക്കിൽ പോകുന്ന സ്ത്രീയെ കാണുന്പോൾ നമ്മുടെ നാട്ടിൽ തുറിച്ച് നോട്ടം കൂടുതലാണെന്നാണ് മെർലിന്‍റെ അനുഭവം. എന്നാൽ സ്കൂട്ടർ മാറി യാത്ര ബുള്ളറ്റിൽ ആയതോടെ ആത്മവിശ്വാസം കൂടി. എന്തായാലും ഹർലി ഡേവിഡ്സണിന്‍റെ ബിഗ് ഫൈവ് നേട്ടത്തിന് ശേഷം മെര്‍ലിന്‍റെ സ്വപ്നങ്ങൾ നിരവധിയാണ്.