കാരശ്ശേരി: മന്ത്രി മാത്യു ടി തോമസ് ഉദ്ഘാടനം ചെയ്ത തടയണ മണിക്കൂറുകൾക്കുള്ളിൽ പൊളിഞ്ഞു. കോഴിക്കോട് കാരശ്ശേരി പഞ്ചായത്തില്‍ ഹരിത കേരള മിഷന്‍റെ ഭാഗമായി വെള്ളം സംഭരിക്കാന്‍ കെട്ടിയ തടയണയാണ് തകര്‍ന്നത്. മന്ത്രി ഉദ്ഘാടനം ചെയ്ത തടയണ മണിക്കൂറുകള്‍ക്കകം പൊളിഞ്ഞു

മന്ത്രി മാത്യു ടി തോമസ് ഉദ്ഘാടനം ചെയ്ത തടയണക്ക് മണിക്കൂറുകളുടെ ആയുസ്സേ ഉണ്ടായുള്ളൂ. നാട്ടുകാരും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ നിരവധി പേര്‍ ചേര്‍ന്ന് നിര്‍മ്മിച്ച തടയണയാണ് പൊളിഞ്ഞത്. തടയണ പൊട്ടിയതോടെ സംഭരിച്ച വെള്ളം പരന്നൊഴുകി. ജല സംഭരണം പദ്ധതിയിലൊതുങ്ങി. അശാസ്ത്രീയമായ നിര്‍മ്മാണം കാരണമാണ് തടയണ തകർന്നതെന്നാണ് ആരോപണം. മണലിന് പകരം മണ്ണ് ചാക്കുകളില്‍ നിറച്ചാണ് തടയണ നിര്‍മ്മിച്ചതെന്നാണ് ആരോപണം. ഈ ചാക്കുകള്‍ മണ്ണ് നനഞ്ഞതോടെ ഒഴുകിപോകുകയായിരുന്നു.

ഹരിത കേരള മിഷന്‍റ ഒന്നാം വാർഷികത്തിന്‍റെ ഭാഗമായി ജില്ലയില്‍ നിർമിക്കുന്ന 400 തടയണകളുടെ ഉദ്ഘാടനമാണ് കഴിഞ്ഞ ദിവസം മന്ത്രി നിര്‍വ്വഹിച്ചത്. സമീപ പ്രദേശങ്ങളിലെ കിണറുകളിലേക്ക് ഉപ്പുവെള്ളം കയറുന്നത് തടയാനും തടയണകള്‍ ഉപകരിക്കുമായിരുന്നു. എന്നാൽ അശാസ്ത്രീയമായി തടയണ നിര്‍മ്മിച്ചതോടെ പദ്ധിതി അവതാളത്തിലായി