Asianet News MalayalamAsianet News Malayalam

പാക്കിസ്ഥാന്‍ ട്രെയിനില്‍ ബുര്‍ഹാന്‍ വാനിയുടെ ചിത്രങ്ങള്‍

Burhan Wani's posters on walls of Pakistan's Azadi Express train
Author
First Published Aug 9, 2016, 9:45 AM IST

ഇസ്‌ലാമാബാദ്: കാശ്മീരില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ വധിക്കപ്പെട്ട ഹിസ്ബുള്‍ മുഹാജിദിന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ ചിത്രങ്ങള്‍ പതിച്ച് പാക്കിസ്ഥാനില്‍ ട്രെയിന്‍.  ആസാദി എക്‌സ്പ്രസ് ട്രെയിനിന്റെ ബോഗികളിലാണ് വാനിയുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്തിരിക്കുന്നത്.

ജൂലൈ എട്ടിനാണ് വാനി സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്നത്. വധത്തിനു പിന്നാലെ കാശ്മീരില്‍ പ്രതിഷേധക്കാരും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുന്നതിനിടെയാണ് പാക്കിസ്ഥാന്‍റെ പുതിയ നടപടി.

വാനിയെ രക്തസാക്ഷിയെന്നാണ് പാക് പ്രധാനമന്ത്രി നവാസ് ഷരീഫ് വിശേഷിപ്പിച്ചത്. തീവ്രവാദികളെ രക്തസാക്ഷിയാക്കി വാഴ്ത്തരുതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് മുന്നറിയിപ്പ് നല്കിയിരുന്നു. സാര്‍ക്ക് രാജ്യങ്ങളിലെ ആഭ്യന്തരമന്ത്രിമാരുടെ സമ്മേളനത്തിനായി പാക്കിസ്ഥാനിലെത്തിയപ്പോഴായിരുന്നു രാജ്‍നാഥിന്‍റെ ഈ മുന്നറിയിപ്പ്. ഇതിന്റെ പിന്നാലെയാണ് ആസാദി എക്‌സ്പ്രസ് ട്രെയിനില്‍ വാനിയുടെ ചിത്രങ്ങള്‍ പാക്കിസ്ഥാന്‍ ആലേഖനം ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം ഹിസ്ബുല്‍ നേതാവ് സലാഹുദ്ദീന്‍ ന്യൂഡല്‍ഹിയില്‍ ആണവാക്രമണം നടത്തുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു.

Follow Us:
Download App:
  • android
  • ios