ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ദുബായിലെ ബുര്‍ജ് ഖലീഫയേക്കാളും ഉയരമുള്ള കെട്ടിടം വരുന്നു. 'ദ ടവര്‍' എന്ന് പേരിട്ടിരിക്കുന്ന കെട്ടിടം ദുബായില്‍ തന്നെയാണ് നിര്‍മ്മിക്കുന്നത്.
ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ദുബായിലെ ബുര്‍ജ് ഖലീഫയ്‌ക്ക് 828 മീറ്ററാണ് ഉയരം. ഇതിനേക്കാള്‍ ഉയരമുള്ള കെട്ടിടമാണ് ദുബായിലിരുന്നത്. ബുര്‍ജ് ഖലീഫയുടെ നിര്‍മ്മാതാക്കളായ ഇമാര്‍ പ്രോപ്പര്‍ട്ടീസ് തന്നെയാണ് ദ ടവര്‍ എന്ന് പേരിട്ടിരിക്കുന്ന പുതിയ കെട്ടിടം പ്രഖ്യാപിച്ചിരിക്കുന്നത്. റാസല്‍ഖോര്‍ പക്ഷി സങ്കേതത്തിന് സമീപമാണ് ആകാശ ഗോപുരം ഉയരുക. ദുബായ് ക്രീക്ക് ഹാര്‍ബര്‍ എന്ന പേരില്‍ ആറ് ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് തീരുമാനം. ഇതിന് ഒത്ത നടുവിലായിരിക്കും ഉയരം കൂടിയ ദ ടവര്.
ഒരു ബില്യണ്‍ ഡോളര്‍ മുതല്‍ മുടക്കിലാണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്. 2020ല്‍ എക്‌സ്പോ തുടങ്ങുന്നതിന് മുമ്പ് ദ ടവര്‍ പൂര്‍ത്തിയാകുമെന്ന് അധികൃതര്‍ ക്തമാക്കി. ഹോട്ടലുകളും നിരീക്ഷണ ഡെക്കുകളും ഉദ്യാനവുമെല്ലാം ഉള്‍പ്പെടുന്നതായിരിക്കും കെട്ടിടം.
അതേസമയം, ദ ടവറിന്റെ ഉയരം എത്രയാണെന്ന് ഇമാര്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. തല്‍ക്കാലം അത് രഹസ്യമാക്കി വയ്‌ക്കാനാണ് തീരുമാനം.
