നേരത്തേ, ബിജെപിയുടെ വാര്‍ഡ് അംഗത്തിന്‍റെ ഉടമസ്ഥതിയിലുള്ള വെല്‍ഡിംഗ് കടയ്ക്ക് നേരെയും സമാന ആക്രമണമുണ്ടായിരുന്നു. ഈ രണ്ട് സംഭവങ്ങളും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോയെന്നുള്ള അന്വേഷണത്തിലാണ് പൊലീസ്.
കോയമ്പത്തൂര്‍: പ്രാദേശിക ബിജെപി നേതാവിന്‍റെ തുണിക്കട ആക്രമികള്‍ കത്തിച്ചു. കോയമ്പത്തൂരിലാണ് സംഭവം. രണ്ട് പേര്‍ മോട്ടോര്‍ സെെക്കിളിലെത്തി പെട്രോള്‍ ഒഴിച്ച ശേഷം തീവെയ്ക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. ഒരാള്‍ ഹെല്‍മറ്റ് വച്ചും അടുത്തയാള്‍ മങ്കി ക്യാപ് ഉപയോഗിച്ചും മുഖം മറച്ച ശേഷമാണ് കട കത്തിച്ചത്.
ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ ഷട്ടര്‍ തകര്‍ത്ത് തുണിക്കടയുടെ അകത്ത് കയറിയ ശേഷം പെട്രോള്‍ ഒഴിക്കുകയും വീണ്ടും പുറത്ത് വന്ന ശേഷം തീ അകത്തേക്ക് എറിയുകയായിരുന്നുവെന്നാണ് സിവിടിവി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്. ബിജെപി ഗണപതി ഏരിയ സെക്രട്ടറിയായ ഭുവനേശ്വരന്‍റെ കടയാണ് കത്തിച്ചത്. കടയില്‍ നിന്ന് പുക ഉയരുന്നത് സമീപത്ത് ഉറങ്ങുകയായിരുന്നവര്‍ ഭുവനേശ്വരനെ അറിയിക്കുകയായിരുന്നു.
തുടര്‍ന്നാണ് പൊലീസും ഫയര്‍ ഫോഴ്സും സംഭവസ്ഥലത്ത് എത്തിയത്. അക്രമത്തില്‍ തുണികള്‍ കത്തിയെരിഞ്ഞത് കൂടാതെ ഗ്ലാസുകളും തകര്‍ന്നു. നേരത്തേ, ബിജെപിയുടെ വാര്‍ഡ് അംഗത്തിന്‍റെ ഉടമസ്ഥതിയിലുള്ള വെല്‍ഡിംഗ് കടയ്ക്ക് നേരെയും സമാന ആക്രമണമുണ്ടായിരുന്നു. ഈ രണ്ട് സംഭവങ്ങളും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോയെന്നുള്ള അന്വേഷണത്തിലാണ് പൊലീസ്.
