സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. മാന്നാറില്‍ വയസായ സ്‌ത്രീ മാത്രമുള്ള വീട്ടില്‍ ജോലിക്കായി ഒരു വര്‍ഷം മുന്‍പാണ് ഭവാനി എത്തിയത്. വീട്ടുകാരുടെ മുംബൈയിലുള്ള ബന്ധുക്കള്‍ മുഖേനയാണ് യുവതി ഇവിടെ എത്തിയത് . വീടിന്റെ പരിസരത്താണ് കത്തികരിഞ്ഞ നിലയില്‍ ഭവാനിയുടെ മൃതദേഹം കണ്ടെത്തിയത്. വീട്ടിലുണ്ടായിരുന്ന മണ്ണെണ്ണ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. ഹിന്ദി മാത്രം അറിയാവുന്ന ഭവാനിക്ക് സമീപവാസികളുമായി അടുപ്പമില്ലായിരുന്നു. ഫോണും ഉപയോഗിച്ചിരുന്നില്ല.

ഭവാനിക്ക് വീട്ടുകാരുമായി ബന്ധമില്ലായിരുന്നുവെന്നും മാനസിക പ്രശ്നങ്ങളുണ്ടായിരുന്നെന്നും പൊലീസ് പറയുന്നു. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും ആത്മഹത്യയിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും പൊലീസ് വ്യക്തമാക്കുന്നു. അസ്വാഭാവികമായി എന്തെങ്കിലും സംഭവിച്ചിട്ടുണ്ടോ എന്ന് വിശദമായി അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു.