Asianet News MalayalamAsianet News Malayalam

ഓസ്​ട്രിയയില്‍ ബുര്‍ഖ നിരോധനം; മുസ്ലീം സ്​ത്രീകളുടെ മുഖാവരണം പൊലീസ്​ അഴിപ്പിച്ചു

Burqa ban comes into force in Austria
Author
First Published Oct 2, 2017, 4:23 AM IST

വിയന്ന: ബുർഖ നിരോധന നിയമം ഓസ്​ട്രിയയില്‍ നിലവിൽ വന്നു. തുടര്‍ന്ന് മുഖം മറയ്ക്കുന്ന തരത്തില്‍ വസ്ത്രം ധരിച്ച് പൊതുസ്ഥലങ്ങളില്‍ ഇറങ്ങിയ മുസ്‍ലിം സ്ത്രീകളുടെ മുഖാവരണങ്ങള്‍  പൊലീസ്​ നിർബന്ധപൂർവം അഴിപ്പിച്ചു. നിഖാബ്​, ബുർഖ എന്നിവയുടെ ഉപയോഗം തടയുന്നതാണ് ബുർഖ നിരോധനം​. ശസ്​ത്രക്രിയാ വേളയിൽ ഉപയോഗിക്കുന്നതും  ശൈത്യപ്രദേശങ്ങളിൽ ഉപയോഗിക്കുന്നതുമായ മുഖാവരണങ്ങൾ പൊതുസ്​ഥലങ്ങളിൽ ഉപയോഗിക്കുന്നതിനും നിയന്ത്രണമുണ്ട്​. 

കണ്ണ്​ ഒഴികെയുള്ള മുഖഭാഗങ്ങൾ മറച്ച സ്​ത്രീയോട്​ മുഖത്ത് നിന്ന് വസ്ത്രങ്ങള്‍ മാറ്റാന്‍ പൊലീസ് ഉദ്ദ്യോഗസ്ഥര്‍ ആവശ്യപ്പെടുകയായിരുന്നു. നിയമം ലംഘിക്കുന്നവർ 150 ഡോളർ പിഴയടക്കണമെന്നാണ് നിയമം അനുശാസിക്കുന്നത്.

Follow Us:
Download App:
  • android
  • ios