രത്ത്‌ലം: മധ്യപ്രദേശില്‍ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് 20 പേര്‍ മരിച്ചു. പത്ത് പേര്‍ക്ക് പരിക്കേറ്റു. രത്ത്‌ലം ജില്ലയിലെ നാംലി പട്ടണത്തിലാണ് അപകടം.

മണ്‍ഡ്‌സോറില്‍ നിന്നും രത്ത്‌ലത്തിലേക്ക് വരികയായിരുന്നു ബസ്. മലയിടുക്കിലെ വെള്ളക്കെട്ടിലേക്കാണ് അമിത വേഗതയില്‍ എത്തിയ ബസ് മറിഞ്ഞത്. വേഗതയിലായിരുന്ന ബസ് പെട്ടെന്ന് വെട്ടിത്തിരിഞ്ഞതാണ് അപകട കാരണമെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. പരിക്കേറ്റവരെ രത്ത്‌ലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബസില്‍ നാല്‍പതോളം യാത്രക്കാര്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പ്രാദേശവാസികളുടെ സഹായത്തോടെ ബസ് വെള്ളത്തില്‍ നിന്നും പുറത്തെടുക്കാനുള്ള ശ്രമം നടക്കുകയാണ്.