ദേശീയപാതയിൽ ചാലക്കുടിക്ക് സമീപം പോട്ടയിൽ ബസ് ലോറിയിൽ ഇടിച്ചു ഒരാൾ മരിച്ചു. ബസ് ഡ്രൈവർ പാലക്കാട് സ്വദേശി സുരേന്ദ്രനാണ് മരിച്ചത്. 25 യാത്രക്കാർക്കു പരുക്കേറ്റു.
ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് അപകടം.
തിരുവനന്തപുരത്തു നിന്ന് കണ്ണൂരിലേക്കു പോയ സ്വകാര്യ ബസ് ഓടിക്കൊണ്ടിരുന്ന ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. പരുക്കേറ്റവരെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.
