സ്വകാര്യബസിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു.  അങ്കമാലി സ്വദേശി വിൽസനാണ് മരിച്ചത്. ആലുവ അമ്പാട്ട് കാവിനടുത്താണ് അപകടം.അപകടമുണ്ടാക്കിയ ബസ് പോലീസ് പിടിച്ചെടുത്തു. ഡ്രൈവർ ഒളിവിലാണ്.
മെട്രോ നിർമ്മാണം നടക്കുന്നതിനാൽ അമിത വേഗത്തിൽ സഞ്ചരിക്കരുതെന്ന് നി‍ദേശമുണ്ടെങ്കിലും ആലുവ-എറണാകുളം പാതയിൽ   സ്വകാര്യബസുകൾ ഇത് ലംഘിക്കുകയാണെന്ന് പരാതി.