കൊട്ടയൂര്‍ : സ്വകാര്യ ബസ് യാത്രയ്ക്കിടെ തലപുറത്തേയ്ക്കിട്ട് കാഴ്ചകള്‍ കണ്ടിരുന്ന കുട്ടി വൈദ്യൂതിപോസ്റ്റിലിടിച്ച് തലതകര്‍ന്ന് മരിച്ചു. കണ്ണൂരിലാണ് ദാരുണ സംഭവം. ഇടിയുടെ ആഘാതത്തില്‍ കുട്ടിയുടെ തലയും ഉടലും വേര്‍പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.
കൊട്ടിയൂര്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ഉച്ചയ്ക്ക് ഒരു മണിയോടെ ആയിരുന്നു അപകടം. മാനന്തവാടി ഭാഗത്തു നിന്നും വരികയായിരുന്ന ബസിന്റെ പിന്‍സീറ്റിലായിരുന്നു കുട്ടി ഇരുന്നത്. ഗൂഡല്ലൂര്‍ സ്വദേശിയായ ബാലനാണ് മരിച്ചതെന്നാണ് വിവരം. ഒപ്പം മാതാപിതാക്കളും ഉണ്ടെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
