ഹിമാചല്‍പ്രദേശ്: ഹിമാചല്‍ പ്രദേശില്‍ ദേശീയ പാതയില്‍ മണ്ണിടിഞ്ഞുണ്ടായ രണ്ട് വ്യത്യസ്ത ബസപകടങ്ങളില്‍ 50 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഒന്‍പത് മൃതദേഹങ്ങള്‍ കണ്ടെടുത്തു. അര്‍ധരാത്രിയില്‍ മാണ്ടി പത്താന്‍കോട്ട് ദേശീയപാതയിലാണ് ഹിമാചല്‍ ട്രാന്‍സോപര്‍ട് കോര്‍പറേഷന്റെ ബസുകള്‍ അപകടത്തില്‍പ്പെട്ടത്.
ചമ്പയില്‍ നിന്ന് മാണ്ടിയിലേക്ക പോയ ബസില്‍ 47 യാത്രക്കാരുണ്ടായിരന്നു. കത്രയില്‍ നിന്ന് മനാലിയേക്ക് പോയ ബസില്‍ പത്ത് യാത്രക്കാരും ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. കനത്ത മഴ രക്ഷപ്രവര്‍ത്തനങ്ങളെ ബാധിച്ചിരിക്കുകയാണ്.
