ആലപ്പുഴ: ജംഗ്ഷനിൽ നിർത്തി ആളെ കയറ്റികൊണ്ടിരുന്ന സ്വകാര്യ ബസ്സിൽ മറ്റൊരു സ്വകാര്യ ബസ്സിടിച്ച് 14 പേർക്ക് പരിക്കേറ്റു. ചങ്ങനാശ്ശേരിയിൽ നിന്നും ഹരിപ്പാട്ടേക്ക് സർവ്വീസ് നടത്തിയിരുന്ന മുഴങ്ങോടിയിൽ ബസ്സിന്റെ പിന്നിൽ കട്ടപ്പനയിൽ നിന്നും മാവേലിക്കരയിലേക്ക് സർവ്വീസ് നടത്തുകയായിരുന്നു കെ.ഇ. മോട്ടോഴ്‌സ് എന്ന ബസ്സ് ഇടിക്കുകയായിരുന്നു.
ബുധനാഴ്ച വൈകിട്ട് 5.45നാണ് സംഭവം.
മുഴങ്ങോടിയിൽ ബസ്സ് ചെന്നിത്തല നാലാംമൈൽ ജംഗ്ഷനിൽ നിർത്തി ആളെ കയറ്റുമ്പോൾ പിന്നാലെയെത്തിയ കെ.ഇ.മോട്ടോഴ്‌സ് ഇടിക്കുകയായികുന്നു. മുഴങ്ങോടിയിൽ ബസ്സിന്റെ പിന്നിലുണ്ടായിരുന്നവർക്കും കെ.ഇ.മോട്ടോഴ്‌സിന്റെ മുൻപിലുണ്ടായിരുന്നവർക്കുമാണ് പരിക്കേറ്റത് ഇവരെ പരുമലയിലെയും മാവേലിക്കരയിലെയും സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാന്നാർ പോലീസ് സ്ഥലത്തെത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. മാവേലിക്കരയിൽ നിന്നും ഫയർഫോഴ്‌സും സ്ഥലത്തെത്തിയിരുന്നു.
പരിക്കേറ്റ് പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചവർ : ചെന്നിത്തല ചിറമേൽ കൊപ്പാറ പുത്തൻവീട്ടിൽ സജിത (38), കാരാഴ്മ കിഴക്ക് മാവിനേത്ത് വിജി അരുൺ (25), നങ്ങ്യാർകുളങ്ങര നിർമ്മലഭവനിൽ വി.വിനീത (19), മുട്ടം നാലുംകെട്ടുകവല വാണിയപ്പുരയിൽ സോഫിയ വർഗ്ഗീസ് (22), നൂറനാട് പടനിലം കുറ്റിവിളയിൽ കാർത്തികേയൻ (55), പെരിങ്ങിലിപ്പുറം ലക്ഷ്മി വിലാസത്തിൽ വിനീതപ്രസാദ് (38), നൂറനാട് പടനിലം കുറ്റിവിളയിൽ ഷീജ കാർത്തികേയൻ (47), ചെന്നിത്തല കുരിശുംമൂട്ടിൽ അന്നമ്മ ജോർജ്ജ് (53), തട്ടാരമ്പലം പേള അനുഗ്രഹയിൽ ആതിര.വി.ശങ്കർ (24), ചെന്നിത്തല ഒരിപ്രം ഗോകുൽ അപർണ.ജി.നായർ (25), ചെന്നിത്തല റിൻഡാ ഡെയിൽ അനിജോസഫ് (37), മാവേലിക്കര കൊറ്റാർകാവ് രാമാലയിൽ അനന്തരാമൻ (21), കട്ടപ്പന അയ്യപ്പൻകോവിൽ പാറയിൽ മനോജ് ജേക്കബ് (29) മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ആൾ ചെന്നിത്തല വാലാടത്ത് സുചിത്ര (29).
