കൊല്ലം: മത്സരയോട്ടത്തിനിടെ സ്വകാര്യ ബസിടിച്ച് വൃദ്ധ മരിച്ചു. കൊല്ലം കടയ്ക്കലിലാണ് സംഭവം. കടയ്ക്കല്‍ സ്വദേശി സുബൈദാ ബീവിയാണ് മരിച്ചത്.കടയ്ക്കല്‍ മേഖലയില്‍ സ്വകാര്യ ബസുകളുടെ മത്സരയോട്ടം ഭീതിയോടെയാണ് നാട്ടുകാര്‍ നോക്കിക്കാണുന്നത്.

കട്ക്കല്‍ ജംഗ്ഷനിലാണ് സംഭവം. പാഞ്ഞ് വന്ന ബസ് ജംഗ്ഷനില്‍ നിര്‍ത്തി ആള് കയറുന്നതിന് മുൻപ് മുന്നോട്ടെടുത്തു..ഈ സമയം ബസില്‍ കയറാൻ എത്തിയ സുബൈദാ ബിവി ബസിനടിയിലായി. പിൻചക്രം തലയില്‍ കൂടി കയറിയിറങ്ങി. ഗുരുതരാവസ്ഥയില്‍ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

മത്സരയോട്ടം നടത്തുന്ന സ്വകാര്യ ബസുകള്‍ ആള് കയറും മുൻപ് ബെല്ലടിച്ച് മുന്നോട്ടെടുക്കുക പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. കടയ്ക്കല്‍ കൊട്ടാരക്കര റൂട്ടിലോടുന്ന ബസുകളില്‍ ഇത് നിത്യസംഭവമാണിത്..നിരവധി പേര്‍ക്ക് നേരത്തെ പരുക്ക് പറ്റിയ അനുഭവമുണ്ട്

സുബൈദാ ബീവിയുടെ മരണത്തിനിടയാക്കിയ ബസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു.