കൊല്ലം: കൊല്ലം കടയ്ക്കലിൽ സ്വകാര്യ ബസിനു മുകളിൽ വന്മരം കടപുഴകിവീണു. 25 ഓളം പേർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ നാലുപേരെ തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മോട്ടു ട്രവൽസിന്‍റെ അഞ്ചൽ നിന്നും കടയ്യ്ക്കലിലേക്ക് പോകുന്ന ബസിന് മുകളിലാണ് ആറ്റുപുറം ജംഗ്ഷന് സമീപം വ്യാപാരഭവന് മുൻവശത്തുണ്ടായിരുന്ന വൻമരം കടപുഴകി വീഴുന്നത്.

അപകടത്തില്‍ ബസ് പൂർണമായി തകർന്നു. സമീപത്തുണ്ടായിരുന്ന 11 കെവി ലൈൻ ഉൾപ്പെടെ വാഹനത്തിനു മുകളിലേക്കു പതിച്ചിരുന്നു. എന്നാൽ  ഈ സമയം ലൈനിൽ വൈദ്യുതി ഇല്ലാതിരുന്നത് വൻ അപകടം ഒഴിവായി. പരിക്കേറ്റ നാവായിക്കുളം സ്വദേശിയായ ഷൈൻ, കടയ്ക്കൽ വയ്യാനം  സ്വദേശിനിയായ രജിലസ, ചിങ്ങേലി സ്വദേശിനിയായ തങ്കമണി കടക്കൽ കോട്ടപ്പുറം സ്വദേശിനിയായ കമലമ്മ എന്നിവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

നാസർ മുള്ളിക്കാട്‌ 56, ഷൈൻ പള്ളിക്കൽ, കമലമ്മ കോട്ടപ്പുറം, തങ്കമണി ചിങ്ങേലി. ആരിഫാബീവി വയ്യാനം, അംബിക കൊപ്പം,  അശ്വതി, ശരൺ ശങ്കരനഗർ, സജിത വാക്കിക്കോണം, സുമ വാക്കിക്കോണം,  റെജില, റിസാന ഫാത്തിമ, മുഹമ്മദ് യാസീൻ വയ്യാനം, രാജി, ശിവപ്രസാദ്, വത്സല, കടയ്ക്കൽ, ജൈസനകടയ്ക്കൽ എന്നിവർക്കും  പരിക്കേറ്റി. ഇവരെ കടയ്ക്കൽ താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.