എറണാകുളം വൈറ്റില മൊബിലിറ്റി ഹബിലേക്ക് പ്രവേശിക്കുന്ന ബസുകള്‍ക്ക് മണിക്കൂറില്‍ 5 കിലോമീറ്റര്‍ വേഗപരിധിയാണ് നിശ്ചയിച്ചിരിക്കുന്നത്.ഇത് ചൂണ്ടിക്കാട്ടുന്ന ബോര്‍ഡുകളും ഹബില്‍ പലയിടത്തുമുണ്ട്.എന്നാല്‍ ഇതൊന്നും തങ്ങള്‍ക്ക് ബാധകമല്ലനെന നിലപാടാണ് സ്വകാര്യബസുകള്‍ക്കുളളത്. ഹബ്ബില്‍ ബസിറങ്ങി പുറത്തേക്ക് നടക്കുന്ന യാത്രക്കാരാണ് അപകടത്തില്‍പെടുന്നതിലേറെയും.

ഇതിനു മുമ്പും ഹബില്‍ അപകടങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും തലനാരിഴക്കു രക്ഷപ്പെടുകയായിരുന്നു.എന്നാല്‍ കഴിഞ്‍ ദിവസം രാത്രി ഹബില്‍ ബസിറങ്ങിയ കോട്ടയം സ്വദേശി അഞ്ചുവിനെ ഭാഗ്യം തുണച്ചില്ല.

ബസുകളുടെ അമിതവേഗം നിയന്ത്രിക്കുന്നതിന് അധികൃതര്‍ അടിയന്തിരനടപടി സ്വീകരിക്കണമെന്നാണ് പരിസരവാസികളുടെയും യാത്രക്കാരുടെയും ആവശ്യം.മറ്റൊരു അപകടം ഉണ്ടാകും വരെ ഇതിനായി കാത്തിരിക്കരുതെന്നും ഇവര്‍ പറയുന്നു.