കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. ദേശീയപാതയിലെ മാതിരപ്പിള്ളി പള്ളിപടിയിൽ നാലരയോടെയായിരുന്നു അപകടം

കോതമംഗലം: കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. ദേശീയപാതയിലെ മാതിരപ്പിള്ളി പള്ളിപടിയിൽ നാലരയോടെയായിരുന്നു അപകടം. അപകടത്തില്‍ നിരവധി പേർക്ക് പരിക്കേറ്റു. പലരുടെയും നില ഗുരുതരമാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പരിക്കേറ്റവരെ കോതമംഗലം എറണാകുളം ഭാഗങ്ങളിലേ ആശുപത്രികളിലേക്ക് മാറ്റി. അപകടത്തെ തുടര്‍ന്ന് ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. പിറവത്തേക്ക് പോകുകയായിരുന്ന കെ എസ് ആർ ടി സി ലോ ഫ്ലോർ ബസും മൂന്നാർ ഭാഗത്തേക്ക് പോകുകയായിരുന്ന കെ എസ് ആർ ടി സി സൂപ്പർ ഫാസ്റ്റ് ബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.