പാറശ്ശാലയില്‍ തമിഴ്നാട് റോഡ് ട്രാന്‍സ്പോര്‍ട് കോര്‍പ്പറേഷന്‍റെ ബസിന് നേരെ ആക്രമണം. കൊല്ലങ്കോട് നിന്ന് മാര്‍ത്താണ്ഡത്തേക്ക് പോകുന്ന ബസ് ആണ് ഒരു സംഘം ആളുകള്‍ തകര്‍ത്തത്.

തിരുവനന്തപുരം: പാറശാലയിൽ തമിഴ്നാട് ബസ്സിന് നേരെ കല്ലേറ്. പെട്രോൾ ഡീസൽ വിലവർദ്ധനവിനെതിരെ നാളെ കോൺഗ്രസ്സ് നടത്തുന്ന ദേശീയ ബന്ദിന്റ ഭാഗമായി ഇന്ന് വൈകുന്നേരം കോൺഗ്രാസ്സ് പ്രവർത്തകർ പാറശാലയിൽ നടത്തിയ പ്രകടനത്തിനിടയിലാണ് തമിഴ്നാട് ബസ്സിനു നേരെ കല്ലെറ് നടന്നത്.

കൊല്ലങ്കോട് ഭാഗത്തു നിന്ന് മാർത്താണ്ടത്തേക്ക് പോവുകയായിരുന്ന തമിഴ്നാട് ബസ്സ് പാറശാല ജംഗ്ഷനിലെത്തിയപ്പോഴാണ് പ്രകടനത്തിനിടയിൽ നിന്നും കോൺഗ്രസ് പ്രവർത്തകർ കല്ലെറിഞ്ഞത്.ബസ്സിലെ മുൻഭാഗത്തേ ഗ്ലാസ്സ് തകർന്നു.