അധികയാത്രക്കാരെ കിട്ടുന്നതിനായി ഇരുവരും തമ്മില്‍ വഴക്കിട്ടിരുന്നു
ദില്ലി:ദില്ലിയില് വഴക്കിനെ തുടര്ന്ന് ബസ് ഡ്രൈവറെ ടാക്സി ഡ്രൈവര് വെടിവെച്ച് കൊന്നു. ദില്ലിയിലെ നജാഫഗര് ബഹാദുര്ഗാ റൂട്ടിലൂടെയാണ് കൊല്ലപ്പെട്ട ജിതേന്ദ്ര ഏലിയസ് ജിതു ബസും സുധീര് ടാക്സിയും ഓടിച്ചിരുന്നത്. അധികയാത്രക്കാരെ കിട്ടുന്നതിനായുള്ള കലഹമാണ് കൊലപാതകത്തില് അവസാനിച്ചതെന്നാണ് പൊലീസ് കരുതുന്നത്. എൻഡിറ്റിവിയാണ് വാര്ത്ത റിപ്പോര്ട്ട് ചെയ്തിരിക്കുന്നത്.
ഞായറാഴ്ച രാത്രി ഇരുവരും തമ്മില് ഈ വിഷയത്തില് വഴക്കിട്ടിരുന്നു. ഇതേ തുടര്ന്ന് സുധീര് ജിതുവിന് നേരെ വെടിയുതിര്ത്തു. ഉടനടി ജിതുവിനെ ആശുപത്രിയില് എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. സംഭവത്തിന് ശേഷം ഒളിവില് പോയ സുധീറിനായി പൊലീസ് അന്വേഷണം ആരംഭിച്ചു.
